മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പുതുപ്പണം പണിക്കോട്ടിയിലെ ജാനകി നിവാസിൽ വി കെ ബാലൻ മാസ്റ്റർ അന്തരിച്ചു. എൺ പതിയെട്ട് വയസായിരുന്നു. ചെട്ട്യാത്ത് യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. പി എൻ പണിക്കർ അവാർഡ് ലഭിച്ചിരുന്നു.
സിപിഎം പണിക്കോട്ടി ബ്രാഞ്ചംഗമാണ്. സിപിഎം പുതുപ്പണം ലോക്കൽ കമ്മറ്റി അംഗം, ഗ്രന്ഥശാല സംഘത്തിന്റെ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി, പണിക്കോട്ടി ഐക്യ കേരള കലാ സമിതി ഗ്രന്ഥാലയത്തിന്റെ സ്ഥാപക നേതാവ്, അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ്, കെഎസ്എസ്പിയു സംസ്ഥാന നേതാവ്, സാക്ഷരതാ പ്രസ്ഥാനത്തിന്റെ ജില്ലാ റിസോഴ്സ് പേൺഴ്സൺ, കെപിടിയു സംസ്ഥാന കമ്മിറ അംഗം, വടകര നഗരസഭ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ശാന്ത.
മക്കൾ: ഡോ. വി കെ പ്രീത (റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ), വി കെ പ്രതോഷ് ( ഐപി എം അക്കാദമി ഡയറക്ടർ ബോർഡംഗം), വി കെ പ്രതാപ് (ന്യൂസ് റിസർച്ചർ, മീഡിയവൺ ടിവി), വി കെ പ്രിയ (ചീഫ് അക്കൗണ്ടൻ്റ്, വടകര സഹകരണ ആശുപത്രി). മരുമക്കൾ: ഡോ. കെ പി ഗണേശൻ കെ ശശാങ്കൻ , എം പി ശോഭ , കെ കെ ശ്രീജ.
സംസ്ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് പണിക്കോട്ടിയിലെ വീട്ട് വളപ്പിൽ.