ഇരുപതാം മൈല്‍ സ്വദേശിയ്‌ക്കൊപ്പം വന്മുഖം സ്വദേശിയേയും കാണാതായി; കൊയിലാണ്ടിയില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ ഇതുവരെ കണ്ടെത്താനായില്ല


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ഇനിയും കണ്ടെത്താനായില്ല. നന്തി ഇരുപതാം മൈല്‍ കൊളരാട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ മുഹമ്മദിനെയും കടലൂര്‍ വന്മുഖം കുഞ്ഞാലിന്‍താഴെ മുഹമ്മദ് സഫ്‌വാനെയുമാണ് കാണാതായത്. സി.കെ.ജെയിലെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണിവര്‍.

ഇന്നലെ (ഒക്ടോബര്‍ 18) പുലര്‍ച്ചെ ഒന്നരയ്ക്ക് ഇവര്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോടേക്ക് ഓട്ടോ പിടിച്ചു പോയതായി വിവരം കിട്ടിയെന്നു കുട്ടിയുടെ ഉപ്പ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറും എടുത്താണ് മുഹമ്മദ് പോയത്.

എറണാകുളത്ത് ഒരു ലോഡ്ജിന്റെ സി.സിടി വി ദൃശ്യങ്ങളില്‍ ഇവര്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം അങ്ങോട്ടേക്ക് ഇന്നലെ രാത്രി തന്നെ പുറപ്പെട്ടിരുന്നു. എന്നാല്‍ കണ്ടെത്താനായില്ല. അവിടെ നിന്ന് മട്ടാഞ്ചേരിക്കുള്ള വഴി അന്വേഷിച്ചിരുന്നുവെന്നും പറയുന്നു.

ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ, 8606899229 മൊബൈല്‍ നമ്പറിലോ വിവരം നല്‍കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.