പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പരിതാപാവസ്ഥയ്ക്കു വേണം പരിഹാരം; പേരാമ്പ്ര -ചേനായി- ആവള റോഡ് ഗതാഗത യോഗ്യമാക്കാന്‍ നിവേദനം സമര്‍പ്പിച്ച് സര്‍ഗ്ഗ എടവരാട്
പേരാമ്പ്ര: പേരാമ്പ്ര -ചേനായി- അവള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി നിവേദനം സമര്‍പ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ് താറുമാറായ റോഡിന്റെ നിലവിലുള്ള പരിതാപകരമായ അവസ്ഥ പരിഹരിച്ചു കൊണ്ട് നിലവിലുള്ള വീതിക്ക് കുറവ് വരാതെ കുറ്റമറ്റ രീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കുന്നതിനും അതുവഴി പ്രദേശവാസികളുടെ യാത്ര പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാനും വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടു കൊണ്ട് സര്‍ഗ്ഗ എടവരാട് പി.ഡബ്ല്യൂ.ഡി അധികൃതര്‍ക്ക് നിവേദനം നല്‍കി.
സര്‍ഗ്ഗ പ്രസിഡന്റ് ആനന്ദ് ഇ.പി, സെക്രട്ടറി മുനീര്‍ മണ്ണില്‍, മംഗളാനന്ദന്‍ പി.എസ്, ശ്രീനേഷ് ഒ.എം, ജയകൃഷ്ണന്‍ കെ.സി, ശ്രീലേഷ് കെ.ടി, ആനന്ദ് പി.ടി എന്നിവര്‍ പങ്കെടുത്തു.