‘കലോത്സവങ്ങളിൽ പങ്കെടുക്കാൻ മതമില്ല, ആസ്വദിക്കാൻ ലിംഗ വിവേചനവും പാടില്ല’; പാലേരിയിൽ ഡിവൈഎഫ്ഐയുടെ സാംസ്കാരിക പ്രതിഷേധ സദസ്


പാലേരി: ചെറിയ കുമ്പളം ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാർഡിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൽ പുരുഷന്മാരെ വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങൾക്ക് പങ്കെടുക്കുന്നവർക്ക് മതം ഇല്ല, അത് ആസ്വദിക്കാൻ ലിംഗ വിവേചനം ഇല്ല. ലിംഗവിവേചനം കാണിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് ശരിയല്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ഇത്തരത്തിൽ നാടിൻ്റെ മതേതരത്വം തകർക്കുന്ന തീരുമാനങ്ങൾക്കെതിരെ ശക്തമായ ബഹുജന പ്രതിരോധം ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാംസ്കാരിക പ്രതിഷേധ സദസ്സിൽ മേഖല പ്രസിഡൻ്റ് പി പി ജിമേഷ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രതിരോധ സദസ്സിൻ്റെ ഭാഗമായി ലിംഗവിവേചനമില്ലാതെ കലാ പരിപാടി ആസ്വദിക്കാൻ ഡിവൈഎഫ്ഐ പ്രതീകാത്മകമായ കലാ പരിപാടികൾ നടത്തി. ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗം അനൂപ് കക്കോടി, സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ അമർഷാഹി, ആദിത്യ സുകുമാരൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആർ സിദ്ധാർത്ഥ്, അഖില പി, സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിക്കണ്ണൻ, പി എസ് പ്രവീൺ എന്നിവർ പങ്കെടുത്തു.

മേഖല കമ്മിറ്റി അംഗങ്ങളായ ബിപിൻ പി നിഖിൽ പ്രസാദ് അശ്വിൻ ബാബു പി കെ സുധീഷ് എം സുജീഷ് രഗിൻ ലാൽ സനുരാജ് പിപി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മേഖല സെക്രട്ടറി കിരൺ ബാബു സ്വാഗതവും ട്രഷറർ അശ്വിൻ ടി നന്ദിയും പറഞ്ഞു.

Summary: samskarika prathishedha sadas of DYFI at Paleri