മദ്രസ പഠനത്തെ തടയുന്ന ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകളുടെ സമയമാറ്റം അപലനീയമെന്ന് സമസ്ത പേരാമ്പ്ര റെയിഞ്ച് മദ്രസ മാനേജിംഗ് കമ്മിറ്റി
പേരാമ്പ്ര: അതിരാവിലെ ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത് മദ്രസ പഠനത്തെ ബാധിക്കുന്നതായും അത്തരം ശ്രമങ്ങളില്‍ നിന്നും അവര്‍ പിന്‍മാറാത്ത പക്ഷം രക്ഷിതാക്കളെ ബോധവല്‍ക്കരിച്ച് അത്തരം ട്യൂഷന്‍ സെന്ററുകള്‍ ബഹിഷ്‌ക്കരിക്കേണ്ടി വരുമെന്നും പേരാമ്പ്ര റെയിഞ്ച് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍. വാല്ല്യക്കോട് ഹുജ്ജത്തുല്‍ ഇസ്ലാം മദ്രസയില്‍ ചേര്‍ന്ന അസോസിയേഷന്‍ സംഗമത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.
പേരാമ്പ്ര റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡണ്ട് സയ്യിദ് സമാഹ് തങ്ങള്‍ ഉസ്താദുമാര്‍ക്കുള്ള റമളാന്‍ റിലീഫ് ഫണ്ട് ചെരിപ്പേരി മൂസ്സ ഹാജിയില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. സുപ്രഭാതം വാര്‍ഷിക സ്‌കീം പേരാമ്പ്ര റെയിഞ്ചില്‍ ഒന്നാം സ്ഥാനം ലഭിച്ച എടവരാട് മുഈനുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ്സക്കുള്ള ഉപഹാരം മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ചെരിപ്പേരി മൂസ്സ ഹാജിയില്‍ നിന്നും സദര്‍ മുഅല്ലിം മുഹ് യിദ്ദീന്‍ ലത്വീഫിയും രണ്ടാം സ്ഥാനം നേടിയ നൊച്ചാട് മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സക്കുള്ള ഉപഹാരം വാല്ല്യക്കോട് മഹല്ല് സെക്രട്ടറി കുനിയില്‍ ഇബ്രാഹീമില്‍ നിന്നും ലിയാഖത്തലി ദാരിമിയും ഏറ്റു വാങ്ങി.
എസ്‌കെഎസ്എഫ് ജില്ലാ സര്‍ഗലയം ജൂനിയര്‍ വിഭാഗം പ്രസംഗം, ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ ആവള-കുട്ടോത്ത് ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സ വിദ്യാര്‍ത്ഥി എന്‍.ആര്‍ മുഹമ്മദ് സിനാന്‍ സയ്യിദ് സമാഹ് തങ്ങളില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
സംഗമം ജംഷീര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ചെരിപ്പേരി മൂസ്സ ഹാജി അധദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ മജീദ് സ്വാഗതം പറഞ്ഞു. റെയിഞ്ച് സെക്രട്ടറി ഒ.കെ മോയിന്‍കുട്ടി മാസ്റ്റര്‍, ടി.കെ. അസൈനാര്‍, എന്‍.അഹമ്മദ് മുസ്ല്യാര്‍, ഇ. ഷമീര്‍ മാസ്റ്റര്‍, കെ.പി. യൂസുഫ്, സൂപ്പി മാസ്റ്റര്‍, വി.കെ. മൊയ്തി, വി.കെ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, ടി.കെ. കുഞ്ഞമ്മത് ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ഒലിപ്പില്‍ മമ്മു ഹാജി നന്ദി പറഞ്ഞു.