നാടിനെ ലഹരിവിമുക്തമാക്കാന്‍ അണിചേര്‍ന്ന് സമന്വയ റസിഡന്‍സ് അസോസിയേഷനിലെ കൗമാരക്കാര്‍; എരവട്ടൂരില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


എരവട്ടൂര്‍: സമന്വയ റസിഡന്‍സ് അസോസിയേഷനിലെ കൗമാരക്കാരായ യുവാക്കളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പതിനെട്ടാം വാര്‍ഡ് മെമ്പര്‍ കെ.നബീസ യോഗം ഉദ്ഘാടനം ചെയ്തു.

എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസര്‍ പി.പി.ജയരാജ് ക്ലാസ് എടുത്തു. പി.കെ.അഭിനന്ത് കൃഷ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേഘ ശങ്കര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.വി.അഭിജിത്ത് സ്വാഗതവും സത്ചിത് വിനോദ് നന്ദിയും പറഞ്ഞു. എരവട്ടൂര്‍ നാരായണ വിലാസം യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സംഗീത ശില്പം അവതരിപ്പിച്ചു.