വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി പണിക്കോട്ടിയും; ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി


വടകര: വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പണിക്കോട്ടി. ബിരിയാണി ചലഞ്ചിലൂടെ സഫ്ദർ ഹാശ്മി പണിക്കോട്ടിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ബിരിയാണി ചാലഞ്ചിലൂടെ 45000 രൂപയാണ് ക്ലബ്ബ് പ്രവർത്തകർ സ്വരൂപിച്ചത്. തുക വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ക്ലബ്ബ് സെക്രട്ടറി പി.കെ. സുനിൽ കൈമാറി. വടകര നഗരസഭയിൽ ചേർന്ന ചടങ്ങിൽ സഫ്ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികളായ പ്രശാന്ത് MT , ഷജിൻ പി.കെ. ജിഷിത്ത്, ഷൈജ കെ.പി, സുജയ പ്രശാന്ത് എന്നിവരും പങ്കെടുത്തു .