റിട്ട. അധ്യാപിക മടപ്പള്ളി നാലു കണ്ടത്തിൽ മാതു അന്തരിച്ചു


മടപ്പള്ളി: റിട്ട. അധ്യാപിക അറക്കൽ ക്ഷേത്രത്തിന് സമീപം നാലു കണ്ടത്തിൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ചോമ്പാല എൽ.പി സ്കൂൾ അധ്യാപികയായിരുന്നു.

ഭർത്താവ്: പരേതനായ നാലു കണ്ടത്തിൽ കുഞ്ഞിരാമൻ.
മക്കൾ: ശശിധരൻ, ശാന്തകുമാരി, രമേഷ് ബാബു, രാജേശ്വരി, ഇന്ദിര, തുളസി.
സഹോദരങ്ങൾ: വേലായുധൻ (റിട്ട: ജെ.എച്ച് ഐ), ലീല, പരേതനായ കുഞ്ഞാണ്ടി.