മെച്ചപ്പെട്ട യാത്രാ സൗകര്യം; ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി എല്‍.പി. സ്‌കൂള്‍ റോഡ് ജനങ്ങള്‍ക്കായ് തുറന്നു


ചങ്ങരോത്ത്: പ്രദേശത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള യാത്രാ പ്രശ്‌നത്തിന് പരിഹാരം. കന്നാട്ടി എല്‍.പി സ്‌കൂള്‍ റോഡ് പൊതു ജനങ്ങള്‍ക്കായി തുറന്നു.

പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം അരവിന്ദാക്ഷന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, 16 വാര്‍ഡ് മെമ്പര്‍ എന്‍.പി സത്യവതി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യു അനിത, പ്രകാശന്‍ കന്നാട്ടി, സിന്ധു രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ഡ് കണ്‍വീനര്‍ കെ അശോകന്‍ സ്വാഗതവും എം സുജാത നന്ദി പറഞ്ഞു.