വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
വടകര: ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി.
വൈകിട്ട് അഞ്ച് മണിക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം.കെ വികേഷ് സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് ആർ.എസ് റിബേഷ് അദ്ധ്യക്ഷത വഹിച്ചു.
നിലവില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഫീസില്‍ വന്‍ വര്‍ധനവാണ് വരുത്തിയത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 12 രൂപയായിരുന്നിടത്ത് ഇന്ന് 20 രൂപ കൊടുക്കണം. കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് 12 മണിക്കൂറിന് 60 രൂപയും 24 മണിക്കൂറിന് 100 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്.