റിട്ടയേർഡ് അധ്യാപകൻ കാർത്തികപ്പള്ളി നൊച്ചാട്ട് കെ.ഇ.സത്യനാഥൻ മാസ്റ്റർ അന്തരിച്ചു


വടകര: എടച്ചേരി നരിക്കുന്നു യു.പി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കാർത്തികപ്പള്ളി നൊച്ചാട്ട് കെ.ഇ.സത്യനാഥൻ മാസ്റ്റർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. വടകര മേഖലയിൽ സി.പി.ഐ. കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ജനയുഗത്തിൻ്റെ വടകര ലേഖകനായിരുന്നു.

ഭാര്യ: രാധ. മക്കൾ അജയ് കുമാർ (എസ്. ബി.ഐ മ്യൂച്ചൽ ഫണ്ട് ), പ്രജിത. മരുമക്കൾ: ശശി (മസ്ക്കത്ത്), നിഷ (അധ്യാപിക കണ്ണംവെള്ളി എൽ.പി സ്കൂൾ പാനൂർ).