റിട്ടയേര്‍ഡ് അധ്യാപകന്‍ കടിയങ്ങാട് വലിയ പറമ്പില്‍ സി.വി രാഘവന്‍ അന്തരിച്ചു


കടിയങ്ങാട്: ചൊക്ലി സൗത്ത് വയലളം യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ കടിയങ്ങാട് വലിയ പറമ്പില്‍ സി.വി രാഘവന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. സി.പി.ഐ(എം) കടിയങ്ങാട് ബ്രാഞ്ച് സെക്രട്ടറി, പേരാമ്പ്ര റീജിനല്‍ കോ ഒപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ചങ്ങാരോത്ത് പഞ്ചായത്ത് സെക്രട്ടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ പേരാമ്പ്ര ഏരിയ കമ്മിറ്റിയഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നാട്ടി വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു.

ഭാര്യ: പരേതയായ ജാനകി. മക്കള്‍: റീന, സി.വി രജീഷ്(പ്രിന്‍സിപ്പാള്‍ മെഴ്സി കോളേജ് പേരാമ്പ്ര). മരുമക്കള്‍: ഒ.കെ ശ്രീധരന്‍(എക്‌സ് ആര്‍മി), രമ്യ.എന്‍ (അധ്യാപിക വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കന്നാട്ടിയിലെ നടുക്കണ്ടി വീട്ടുവളപ്പില്‍.