റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി വടകര കെ.ടി.ബസാർ പുത്തൻപുരയിൽ രാജേന്ദ്രൻ അന്തരിച്ചു


വടകര: റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി
വടകര കെ.ടി.ബസാർ പുത്തൻപുരയിൽ
രാജേന്ദ്രൻ.പി.പി അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാര്യ ശ്യാമള. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ സഹോദരനാണ്. മക്കൾ: ജിസ്തുരാജ് (ഹെഡ് പോസ്റ്റോഫീസ് വടകര), സിംജിത് രാജ് (ദുബൈ). മരുമക്കൾ: ശ്യാമിലി, അശ്വതി.

സഹോദരങ്ങൾ: പി.പി ചന്ദ്രശേഖരൻ (സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), വിജയൻ, ദിവാകരൻ (സി.പി.ഐ.എം രയരങ്ങോത്ത് ബ്രാഞ്ച് സെക്രട്ടറി, ചോറോട് സർവ്വീസ് സഹകരണ ബേങ്ക്), റീന (ചോറോട് പഞ്ചായത്ത് വാർഡ് മെമ്പർ), പരേതരായ ബാലകൃഷ്ണൻ, പവിത്രൻ. സംസ്കാരം ഇന്ന് (01/10/2024) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: Retired Panchayat Secretary Vadakara KT Bazar Puthanpurayil
Rajendran passed away