വടകര കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു


വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി കാറ്റാടിമ്മല്‍ പടിഞ്ഞാറെ പുനത്തില്‍ ലീലയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു.

ഇന്നലെ രാത്രി ഭര്‍ത്താവ് കുമാരനൊപ്പം ഡോക്ടറെ കാണാന്‍ പോകുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ലീലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ കുമാരനും പരിക്കുണ്ട്.

മക്കള്‍: ലിഷ, ലീഗിഷ. മരുമക്കള്‍: സജീവന്‍ കൈനാട്ടി, ഷാജു ഒഞ്ചിയം. സഹോദരങ്ങള്‍: ശാരദ, രാധ, കമല, അജിത, പ്രമോദ്.