കുറ്റ്യാടി നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം


കുറ്റ്യാടി: പഞ്ചായത്തിലെ നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ് എന്നിവയാണ് യോഗ്യത. ഒഴിവിലേക്കുള്ള അഭിമുഖം 12ന് പകല്‍ 11മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍: 9846993128.

Description: Recruitment of Yoga Instructor; Let's see in detail