വടകരയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി


മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.