ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം; അഭിമുഖം 23ന്
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും.
യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്.
തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എത്തണം.
ഫോണ്‍: 0495-2430074.
description: Recruitment of ECG Technician-cum-Data Entry Operator; Interview on 23