നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഫാമിലി ഹെൽത്ത് സെന്റർ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു. ഇതിനായി പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കരാറടിസ്ഥാനത്തിലാണ് നഴ്സിങ് അപ്രന്റിസുമാരായി നിയമിക്കുന്നത്.
യോഗ്യത: ബിഎസ്‌സി നഴ്സിങ് (ഓണറേറിയം 18,000 രൂപ), ജനറൽ നഴ്സിങ് (ഓണറേറിയം 15000).
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0495 2370379.

Description: Recruiting Nursing Apprentices