കഴിഞ്ഞമാസത്തെ റേഷന്‍ വാങ്ങാന്‍ വിട്ടുപോയോ? പേടിക്കേണ്ട ഇനിയും സമയമുണ്ട്; ഈയാഴ്ചത്തെ റേഷന്‍ കട പ്രവര്‍ത്തനസമയം അറിയാം


കോഴിക്കോട്: 2022 ഡിസംബര്‍ മാസത്തെ റേഷന്‍ വാങ്ങാത്തവര്‍ക്ക് വീണ്ടും അവസരം. 2023 ജനുവരി അഞ്ചുവരെ ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയും ഇ പോസ് നെറ്റുവര്‍ക്കിലെ തകരാര്‍ മൂലം പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തിലാണ് വിതരണം നീട്ടിയത്.

ഏഴുജില്ലകളിലെ വീതരം റേഷന്‍ കടകള്‍ രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണവും ജനുവരിമാസം മുഴുവന്‍ തുടരം. ഇതനുസരിച്ച് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ റേഷന്‍ കടകള്‍ ജനുവരി രണ്ടുമുതല്‍ ഏഴുവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കും.