തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍


തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന് പെണ്‍കുട്ടികള്‍ക്ക് പിന്നാലെ പോയതോടെ കുട്ടികള്‍ ഭയന്നോടി. ഇയാളും പിന്നാലെ ഓടിയതോടെയാണ് നാട്ടുകാര്‍ ആളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് പയ്യോളി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Summary: Ran after the female students in Thikodi; The locals caught the young man and handed him over to the police