സ്വാതന്ത്ര്യ ദിന പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ; കേരളത്തില്‍ രണ്ട് ട്രെയിനുകൾ, അറിയാം വിശദമായി


പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് സ്വാതന്ത്ര്യ ദിന അവധിക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ. മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ഈ ട്രെയിനുകള്‍ ഓഗസ്റ്റ് 17, 18 തീയതികളിലാണ് സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്ബര്‍ 06041 മംഗ്‌ളുറു ജംഗ്ഷന്‍ – കൊച്ചുവേളി സ്‌പെഷല്‍ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് 7.30ന് മംഗ്‌ളുറു ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് കൊച്ചുവേളിയില്‍ എത്തും.

മടക്കയാത്രയില്‍ ട്രെയിന്‍ നമ്ബര്‍ 06042 കൊച്ചുവേളി – മംഗ്‌ളുറു ജംഗ്ഷന്‍ സ്‌പെഷല്‍ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് മംഗ്‌ളുറു ജംഗ്ഷനില്‍ എത്തിച്ചേരും. ഈ ട്രെയിനുകളില്‍ സ്ലീപ്പര്‍, ജനറല്‍ സെക്കന്റ് ക്ലാസ്, ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകള്‍ ഉണ്ടായിരിക്കും.

സമയക്രമം

മംഗ്‌ളുറു ജംഗ്ഷന്‍ – കൊച്ചുവേളി

മംഗ്‌ളുറു ജംഗ്ഷന്‍ – 19.30 (ശനി)

    കാസര്‍കോട് – 20.03

    കാഞ്ഞങ്ങാട് – 20.23

    പയ്യന്നൂര്‍ – 20.44

    കണ്ണൂര്‍ – 21.17

    തലശ്ശേരി – 21.39

    വടകര – 21.58

    കോഴിക്കോട് – 22.37

    തിരൂര്‍ – 23.14

    ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – 1.01

    തൃശൂര്‍ – 1.55

    അലുവ – 2.48

    എറണാകുളം ജംഗ്ഷന്‍ – 3.25

    ആലപ്പുഴ – 4.32

    കായംകുളം ജംഗ്ഷന്‍ – 5.23

    കൊല്ലം ജംഗ്ഷന്‍ – 6.1

    കൊച്ചുവേളി

    കൊച്ചുവേളി – മംഗ്‌ളുറു ജംഗ്ഷന്‍

      കൊച്ചുവേളി –

      കൊല്ലം ജംഗ്ഷന്‍ – 19.57

      കായംകുളം ജംഗ്ഷന്‍ – 20.28

      ആലപ്പുഴ – 21.33

      എറണാകുളം ജംഗ്ഷന്‍ – 22.25

      ആലുവ – 22:50

      തൃശൂര്‍ – 23.48

      ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – 0.35

      തിരൂര്‍ – 1.1

      കോഴിക്കോട് – 1.47

      വടകര – 2.2

      തലശ്ശേരി – 2.48

      കണ്ണൂര്‍ – 3.16

      പയ്യന്നൂര്‍ – 3.45

      കാഞ്ഞങ്ങാട് – 4.4

      കാസര്‍കോട് – 5.01

      മംഗ്‌ളുറു ജംഗ്ഷന്‍