പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി വിളിച്ചു
കോഴിക്കോട്: ഫറോക്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിനെ രാഹുല്‍ ഗാന്ധി എം.പി ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ രാഹുല്‍ ഗാന്ധി തിരക്കി.
പ്രവര്‍ത്തകര്‍ക്കൊപ്പം മുന്നില്‍ നിന്ന് സമരം നയിച്ചതിന് ഡി.സി.സി അധ്യക്ഷനെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. പരിക്കേല്‍ക്കാനിടയായ സാഹചര്യം ചോദിച്ചറിഞ്ഞു. എത്രയുംപെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ജലപീരങ്കി പ്രയോഗത്തിലാണ് ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്.
പ്രവീണ്‍കുമാറിന്റെ ഇടതു കൈമുട്ടിന് മുകളിലാണ് പൊട്ടലുണ്ടായത്. പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.