സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി വടകര പുത്തൂർ കുളവട്ടത്ത് രാഘവൻ അന്തരിച്ചു


വടകര: വടകര പുത്തൂർ കുളവട്ടത്ത് രാഘവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. സി.പി.ഐ വടകര മുനിസിപ്പൽ മുൻ ലോക്കൽ സിക്രട്ടറിയും, പി.ആർലൈസിയം ലൈബ്രേറിയനു മായിരുന്നു. ഭാര്യ സുശീല (അഴിയൂർ). മക്കൾ: ലെനിൻ രാഗേഷ് (ജനയുഗം മാർക്കറ്റിംഗ്), സിന്ധു, രാഗസീമ.

മരുമക്കൾ: സുരേഷ് (തച്ചൻകുന്ന്), പ്രേമാനന്ദൻ കുനിങ്ങാട് (അസിസ്റ്റന്റ് സിക്രട്ടറി പുറമേരി പഞ്ചായത്ത്). സഹോദരങ്ങൾ: തങ്കം (തലശ്ശേരി), വിശ്വനാഥൻ പുത്തൂർ, രാജൻ മാസ്റ്റർ (അഴിയൂർ), ഹേമലത (ചൊക്ലി), പരേതനായ കെ.വി.ശ്രീനിവാസൻ. ശവസംസ്കാരം ശനിയാഴ്ച 11 മണി വീട്ടുവളപ്പിൽ നടക്കും.

Summary: Raghavan, former local secretary of CPI passed away at Vadakara Puttur Kulavattam