പേരാമ്പ്ര സി.കെ.ജി കോളേജിലെ റാഗിംങ്; അഞ്ച് പേർക്ക് സസ്‌പെൻഷൻ


പേരാമ്പ്ര: സികെജി ഗവ. കോളേജിലെ റാഗിംങ് സംഭവത്തിൽ അഞ്ച് പേർക്ക് സസ്‌പെൻഷൻ. പി.ടി ഗോകുൽദേവ്, ആരോമൽ, എംഎസ്എഫ് ഭാരവാഹിയും കോളേജ് യൂണിയൻ അംഗവുമായ ഇ.പി അഹമ്മദ് നിഹാൽ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ എം കെ മുഹമ്മദ് ജാസിർ, മുഹമ്മദ് ഷാനിഫ് എന്നീ വിദ്യാർഥികളെയാണ് അനിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ റാഗിങ്ങിന് എതിരായ പ്രവർത്തനം സംഘടിപ്പിക്കുന്നതിനിടയിലാണ് കോളേജ് യൂണിയൻ അംഗമായ എംഎസ്എഫ് നേതാവ് ഉൾപ്പെടെ റാഗിങ്ങന്റെ പേരിൽ സസ്‌പെൻ‍ഡ് ചെയ്യപ്പെട്ടത്.