ചോറോട് ​ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു


ചോറോട്: ചോറോട് പൊതുജന വായനശാലയ്ക്ക് സമീപം മഠത്തിൽ മുക്കിലെ മഠത്തിൽ രാധാകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ചോറോട് കെഎംയുപി സ്കൂൾ അധ്യാപകനായിരുന്നു.

ചോറോട് ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: രാധ
മക്കൾ: അശോകൻ, ബിന്ദു സുധീർ (ഹെഡ് നഴ്സ് എഫ്എച്ച്സി ഇരിങ്ങൽ )

മരുമക്കൾ: സുധീർ കുമാർ (തിരുവള്ളൂർ ഹൈസ്കൂൾ അദ്ധ്യാപകൻ), ദിവ്യ.
സഹോദരങ്ങൾ: ചന്ദ്രിക, ഭാർഗവൻ
ഭൗതികശരീരം നാളെ രാവിലെ 10മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.