പേരാമ്പ്ര എരവട്ടൂരില്‍ മീന്‍വലയില്‍ കുടുങ്ങി പെരുമ്പാമ്പ്; പിടികൂടിയത് 40കിലോഗ്രാം ഭാരമുള്ള പാമ്പിനെ


പേരാമ്പ്ര: എരവട്ടൂരില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. ആനേരിക്കുന്നിലാണ് നാട്ടുകാര്‍ പെരുമ്പാമ്പിനെ പിടികൂടിയത്. മുരുങ്ങൂര് താഴെ അമ്മതിന്റെ മീന്‍വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. മഴവെള്ളത്തോടൊപ്പം തോട്ടിലൂടെ ഒലിച്ചിറങ്ങിയതാണെന്ന് സംശയിക്കുന്നു.

ശരാശരി 4മീറ്റര്‍ നീളവും 40 കിലോഗ്രാം ഭാരവും ഇതിനുണ്ട്. നാട്ടുകാര്‍ വിവരമറിയച്ചതിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ കെ.കെ.പ്രകാശന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് വലയില്‍ നിന്നും പാമ്പിനെ രക്ഷപ്പെടുത്തി.

പെരുവണ്ണാമൂഴി മുതല വളര്‍ത്തു കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ് പാമ്പിപ്പോള്‍. രണ്ടു ദിവസത്തിന്റെ ശേഷം റസ്‌ക്യൂ ടീം വനത്തിനുള്ളില്‍ തുറന്നു വിടുമെന്ന് അറിയിച്ചു.