ചരിത്രാന്വേഷി സാഹിത്യ പുരസ്കാരം നേടിയ എടയത്ത് ശശീന്ദ്രനെ ആദരിച്ച് പുത്തൂർ ചെറുശ്ശേരി മെമ്മോറിയൽ ലൈബ്രറി


വടകര: ചരിത്രാന്വേഷി സാഹിത്യ പുരസ്കാരം നേടിയ കവിയും നാടകകൃത്തുമായ എടയത്ത് ശശീന്ദ്രനെ ആദരിച്ചു. പുത്തൂർ ചെറുശ്ശേരി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

എടയത്ത് ശശീന്ദ്രൻ രചിച്ച കടത്തനാടിൻ്റെ കാണാപ്പുറങ്ങൾ എന്ന ചരിത്ര പുസ്തകത്തിനാണ് സംസ്ഥാന ഭാഷാ സാഹിത്യ കലാസംഘത്തിൻ്റെ ചരിത്രാന്വേഷി സാഹിത്യ പുരസ്കാരം ലഭിച്ചത്.

സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിൻ സിക്രട്ടറി മനയത്ത് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് വി.പി.നാണു അധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങിൽ, രാജൻ പറമ്പത്ത്, ഒ.രാഘൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാജീവൻ പുതുക്കുടി സ്വാഗതവും പി.ചന്ദ്രൻ നന്ദിയും പറഞ്ഞു.

Summary: Puttur Cherussery Memorial Library in honor of Edayath Saseendran, who won the History Researcher Literary Award