പുതുപ്പണം നല്ലാടത്ത് പരദേവതാ ഭഗവതിക്ഷേത്രം തിറമഹോത്സവം; ആഘോഷകമ്മിറ്റി രൂപികരിച്ചു
വടകര: പുതുപ്പണം നല്ലാടത്ത് ഭഗവതിക്ഷേത്രം തിറമഹോത്സവം ഏപ്രിൽ 2,3,4 തിയ്യതികളിൽ നടക്കും. ഉത്സവം നടത്തിപ്പിന്റെ ഭാഗമായി ആഘോഷകമ്മിറ്റി രൂപികരിച്ചു. യോഗത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് ശശി തെക്കെ മഞ്ഞോളി അദ്ധ്യക്ഷനായി.
ക്ഷേത്ര ഭരണസമിതി സെക്രട്ടറി ദാസൻ എം.വി സംസാരിച്ചു. അനൂപ് പൂവുള്ളതിൽ പ്രസിഡന്റ്, സുധീർ പാറോർക്കണ്ടിയിൽ സെക്രട്ടറിയുമായുള്ള 21 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
