പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു


വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്.

പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: ശാന്തകുമാരി. (റിട്ട. പോസ്റ്റ് മാസ്റ്റർ, ഇരിങ്ങൽ). മക്കൾ: ഡോ.ഷിബിൻ പി.കെ (ആർഎംഒ ജില്ലാ ആശുപത്രി വടകര), ഡോ. ജിതിൻ പി.കെ (ഓപ്താൽ മോളജിക് സർജൻ). മരുമക്കൾ: ഡോ. നീതു (പുതുപ്പണം). ഡോ. കാർത്തിക (കൊല്ലം).

സഹോദരങ്ങൾ: ഭാസ്കരൻ (റിട്ട. അദ്ധ്യാപകൻ, അഴിയൂർ). ശ്യാമള (മുക്കാളി), സരള (ഓർക്കാട്ടരി), വസുമതി (കാർത്തികപ്പള്ളി). സംസ്കാരം വെള്ളള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.