സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം; നാടെങ്ങും യുവജന പ്രതിഷേധം തീര്‍ത്ത് ഡിവൈഎഫ്ഐ
വടകര: സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.
വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ് റിബേഷ് അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി കെ.ടി സപന്യ സംസാരിച്ചു. ബ്ലോക്ക് ട്രഷറര്‍ ടി.ടി ജനീഷ് സ്വാഗതം പറഞ്ഞു.
ഒഞ്ചിയത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ബഗീഷ് ഉദ്ഘാടനം ചെയ്തു. ബ്രിജിത്ത് ബാബു അധ്യക്ഷത വഹിച്ചു. കെ.എന്‍ ആദര്‍ശ്, പി സുബീഷ്, ജിന്‍സിരാജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി ജിതേഷ് സ്വാഗതം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് കൊയിലാണ്ടിയിലും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം കെ.കെ ലതിക നാദാപുരത്തും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.കെ സുമേഷ് ബാലുശ്ശേരിയിലും, കെ അരുണ്‍ നരിക്കുനിയിലും ഉദ്ഘാനം നിര്‍വ്വഹിച്ചു.