പ്രതിഷേധ ചത്വരം; വടകരയിലെ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കുന്നതിനെതിരെ യുഡിഎഫ് – ആർഎംപിഐ സമരം
വടകര: വടകര സാംസ്കാരിക ചതുരത്തിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. യു.ഡി.എഫ്- ആർ.എം.പി.ഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ചത്വരം സമരം മുൻ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
വടകരയിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ പണം നല്‍കേണ്ട ഗതികേടാണ് ഉള്ളതെന്ന് പാറക്കൽ അബ്ദുള്ള പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കുന്നതിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് നഗരസഭ ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയില്‍ രാധാകൃഷ്ണൻ, എ.പി.ഷാജിത്ത്, എൻ.പി.അബ്ദുല്ല ഹാജി, സതീശൻ കുരിയാടി, പി.എസ്. രഞ്ജിത്ത് കുമാർ, വി.കെ.അസീസ്, പുറന്തേടത്ത് സുകുമാരൻ, പ്രൊഫ. കെ.കെ.മഹ്മുദ്, പി.കെ.സി.റഷീദ് എന്നിവർ പ്രസംഗിച്ചു.
Summary: Protest Square; UDF-RMPI strike against fee collection for cultural square in Vadakara