പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കര്‍ ഞെക്കിക്കൊല്ലുന്നു; ഗ്രാമപഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികളുടെ സത്യാഗ്രഹം
മേപ്പയ്യൂര്‍: പദ്ധതി വിഹിതം വെട്ടിക്കുറച്ച് പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുകയാണെന്നാരോപിച്ച് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തി. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് മേപ്പയ്യൂരും സത്യാഗ്രഹം നടത്തിയത്.
പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, സറീന ഒളോറ എന്നിവര്‍ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.പി രാമചന്ദ്രന്‍ അധ്യക്ഷനായി. എം.എം അഷറഫ്, കെ.പി വേണുഗോപാല്‍, വി മുജീബ്, ഇ.കെ മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചാവട്ട്, പൂക്കോട്ട് ബാബുരാജ്, കെ.എം.എ അസീസ്, ഇ.പി അബ്ദുറഹിമാന്‍, സി.എം ബാബു, റിന്‍ജുരാജ്, ആഷിദ് ചാവട്ട് സംസാരിച്ചു. കണ്‍വീനര്‍ എം.കെ. അബ്ദുറഹിമാന്‍ സ്വാഗതവും മുജീബ് കോമത്ത് നന്ദിയും പറഞ്ഞു.
കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, ആന്തേരി ഗോപാലകൃഷ്ണന്‍, ഹുസൈന്‍ കമ്മന, ഷബീര്‍ ജന്നത്ത്, കീഴ്‌പോട്ട് പി മൊയ്തി, സന്‍ജയ് കൊഴുക്കല്ലൂര്‍, പെരുമ്പട്ടാട്ട് അശോകന്‍, സി.എ അശോകന്‍, കെ.കെ ചന്തു നേതൃത്വം നല്‍കി.