സിപിഎം ജില്ലാ സമ്മേളനം; മണിയൂരിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി


മണിയൂർ: മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജനുവരി 29,30,31 തിയ്യതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു.

സലിജ അധ്യക്ഷത വഹിച്ചു. സജിന എം.എം, ഗീത.ടി, കമല, ദീപ എൻ.കെ, എന്നിവർ നേതൃത്വം നൽകി.