കോക്കല്ലൂരില്‍ പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു; കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു


ബാലുശ്ശേരി: കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ. ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന പ്രൊഫഷണങ്ങള്‍ നാടകോത്സവം സമാപിച്ചു. കേരള സംഗീത നാടക അക്കാദമി കോക്കല്ലൂര്‍ ടാഗോര്‍ വായനശാലയുടെ സഹകരണത്തോടെയാണ് നാടകോത്സവം സംഘടിപ്പിച്ചത്.

മൂന്നു ദിവസമായിയ കോക്കല്ലൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.ശാന്തകുമാര്‍ നഗറില്‍ വച്ച് നടന്ന നാടകോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എന്‍. അശോകന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. കെ. ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

നാടക പ്രവര്‍ത്തകരായ എം.കെ. രവി വര്‍മ, ഹരിന്ദ്ര നാഥ് ഇയ്യാട്, ആര്‍.സി. കോക്കല്ലൂര്‍, എം.ബി.ബി.എസ് ബിരുദം നേടിയ ഷിത്തു എന്നിവര്‍ക്ക് എം.എല്‍.എ ഉപഹാരം നല്‍കി. പരീത് കോക്കല്ലൂര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഗിരിജ പാര്‍വതി നന്ദി പറഞ്ഞു.