വടകര താലൂക്കിൽ ജനുവരി ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്


വടകര: ബസ്സ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പിടി കൂടാത്തതിൽ പ്രതിഷേധിച്ചു ജനുവരി 7 ന് വടകരയിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നു.

തണ്ണീർ പന്തലിൽ അശ്വിൻ ബസ്സ് തടഞ്ഞു നിർത്തി ബസ്സ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ചാണ് വടകര താലൂക്ക് ബസ്സ് തൊഴിലാളി യൂനിയൻ സംയുക്ത സമിതി യോഗം ബസ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.

സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷിക |പരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം അപലപനീയവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

എം.ബാലകൃഷ്ണൻ യോഗത്തിൽ അധ്യക്ഷതവഹിച്ചു. എ.സതീശൻ , ഇ നാരായണൻ നായർ, വിനോദ് ചെറിയത്ത്, പി.സജീവ് കുമാർ, മടപ്പള്ളി മോഹനൻ, മജീദ് അറക്കിലാട്, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.

Summary: Private bus strike on January 7 in Vadakara taluk