പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ പാറക്കുളങ്ങര ഒന്നാം വാര്‍ഷികം വിപുലമാക്കും; സംഘടിപ്പിക്കുന്നത് ഒരുമാസം നീണ്ട പരിപാടികള്‍


പേരാമ്പ്ര: പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ – പാറക്കുളങ്ങര വിപുലമായ പരിപാടികളോടെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചു. സ്ഥാപക ദിനമായ സെപ്റ്റംബര്‍ 13 മുതല്‍ പാലിയേറ്റീവ് ദിനമായ ഒക്ടോബര്‍ പതിനഞ്ച് വരെയുള്ള കാലയളവില്‍ പ്രത്യേകമായും തുടര്‍ന്നും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും.

എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ ആലോചനയോഗത്തില്‍ വൈസ് പ്രസിഡന്റ് ദാമോദരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമല്‍ വാര്‍ഷിക പരിപാടികളുടെ കരട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ. ഇമ്പിച്ച്യാലി, അബ്ദുറഹ്‌മാന്‍ കീഴരിയൂര്‍, റിയാസ് ഊട്ടേരി, ആവള മുഹമ്മദ്, കുഞ്ഞിപ്പക്കി ഹാജി, തൃപ്തി ഇബ്രായി, മൊയ്തി ഹാജി പുളീല് കണ്ടി, ടി.പി.കുഞ്ഞി മായന്‍ മാഷ്, കെ.കെ.മുഹമ്മദ്, ചന്ദ്രന്‍, സറീന, ഹുസൈന്‍, മന്‍സൂര്‍, സന്തോഷ്, നൗഷാദ്, നജീദ്, ബാബു, മുഹമ്മദ് അഷ്‌റഫ്, എന്നിവര്‍ പങ്കെടുത്തു.

പരിപാടികളുടെ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ ചേരാന്‍ തീരുമാനിച്ചു. സെക്രട്ടറി എ.കെ. അമ്മത് നന്ദി പറഞ്ഞു.