‘കുഴികളില്‍ വീണ് നിരന്തരം അപകടം’; വടകര തെരുവത്ത് ഹൈവേയില്‍ ചെളിക്കുഴിയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍
വടകര: ദേശീയപാതയില്‍ കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും അധികാരികളും വാഗാഡ് കമ്പനിയും പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് തെരുവത്ത് ഹൈവേയില്‍ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സമരം രണ്ട് മണി വരെ നീണ്ടു.
പ്രതിഷേധം ശക്തമായതോടെ വാഗാഡ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി റോഡിലെ വലിയ കുഴികള്‍ എംസാന്റ് ഉപയോഗിച്ച് മൂടി. വരും ദിവസങ്ങളില്‍ പൂർണ്ണമായ രീതിയിൽ കുഴികൾ നികത്തിയില്ലങ്കിൽ സമരം തുടരുമെന്ന് എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു.
മുനിസിപ്പൽ വൈസ് പ്രസിഡന്റ് കെ.വി.പി ഷാജഹാൻ, സെക്രട്ടറി നിസാം പുത്തൂർ, ഉനൈസ് ഒഞ്ചിയം, സവാദ് വടകര, റഹീസ് പി.സി, ഫൈസൽ വള്ളിക്കാട്, യഹ്യ മാങ്ങാട്ട് പാറ, ഹാഷിദ്, സാജിദ് കെ.വി.പി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Description: Potholes on the highway SDPI blocked vadakara theruvath road