മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി പി ഒ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ മണിയൂർ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് വൈകീട്ട് വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ജിനേഷിനെ ഉടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാൽപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ലിംന (പൊലീസ് ഉദ്യോ​ഗസ്ഥ)
അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍
അമ്മ: ലീല.