ശ്രദ്ധയ്ക്ക്‌; കോഴിക്കോട് ദേവഗിരി കോളേജില്‍ നടത്താനിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമതാ പരീക്ഷയില്‍ മാറ്റം


കോഴിക്കോട്: പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം. 593/2023) തസ്തികയുടെ കോഴിക്കോട് ജില്ലയിലെ സെന്റ് ജോസഫ് കോളേജ്, ദേവഗിരി കേന്ദ്രത്തില്‍ ജനുവരി 10ന് നടക്കേണ്ട ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 14ലേക്ക് മാറ്റി. ടെസ്റ്റ് കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ടെസ്റ്റിന് ഹാജരാകണം. കായികക്ഷമതാ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം തന്നെ പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം.

Description: Police constable physical fitness test shifted to 14