രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ച് സ്ഥലങ്ങള്‍ മനസ്സിലാക്കും, കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയത് ആന്ധ്രാക്കാരായ സഹോദരിമാർ; പ്രതികളെ പിടികൂടാൻ സഹായിച്ചത് കണ്ണൂർ മോഷണത്തിന്റെ വീഡിയോ


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണശ്രമത്തിനിടെ പിടിയിലായത് ആന്ധ്രക്കാരായ സഹോദരിമാർ. ആന്ധ്ര കടപ്പ് ജില്ലയിലെ സഹോദരിമാരായ കനിമൊഴി (38), ആനന്ദി (40) എന്നിവരാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. സന്തോഷ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനെ എത്തിയതിനിടയിലായിരുന്നു സംഭവം.

ഇവർ ജ്വല്ലറിയിൽ കയറിയപ്പോൾ ഉടമ ഉമ്മത്ത് സേട്ടുവിന്റെ മകന്‍ ആദ്യകാഴ്ചയിൽത്തന്നെ ഇവരെ മനസ്സിലാക്കുകയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ ജ്വല്ലറിയില്‍ മോഷണം നടത്തുന്ന വീഡിയോ കണ്ടിട്ടുണ്ടായിരുന്നു. ഇതാണ് ഇവരെ പെട്ടെന്ന് മനസ്സിലിക്കാന്‍ സാധിച്ചത്. സംസ്ഥാന വ്യാപകമായി ജ്വല്ലറി ഗ്രൂപ്പുകളില്‍ ആ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

ഉടനെത്തന്നെ ഇവർ കടയില്‍ പിടിച്ചു വെച്ചു. എന്നാൽ ഇതിന്റെ ഏജന്റെന്ന് പറയുന്ന സ്ത്രീ ഓടി രക്ഷപെടുകയായിരുന്നു. കടയില്‍ ഉണ്ടായിരുന്ന സ്ത്രീയെ കൊയിലാണ്ടി പിങ്ക് പോലീസെത്തി കസ്റ്റഡിയിലെടുത്തു. രാത്രി കാലങ്ങളില്‍ ലോറികളില്‍ സഞ്ചരിച്ചാണ് സ്ഥലങ്ങള്‍ മനസ്സിലാക്കുന്നത്. ഇവര്‍ക്ക് പിന്നില്‍ ഏജന്റുമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.


ഇന്നലെ വൈകുന്നേരം തളിപ്പറമ്പിൽ ഒരു ജൂവലറിയിൽ നിന്ന് വളകൾ മോഷണം പോയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറു മണിയോടെയാണ് രണ്ടു സ്ത്രീകൾ ജ്വല്ലറിയിലെത്തി വളകൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇഷ്ടപ്പെട്ട വളകൾ തെരയുന്നതിനിടെയിൽ ജ്വല്ലറിയിലുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടത്തിൽ ഒരു സ്ത്രീയാണ് വളകൾ മോഷ്ടിച്ചത്.

ഇതേസമയം മറ്റൊരു സ്ത്രീയും ഇവിടെ വല വാങ്ങാനെത്തിയിരുന്നു. വളകൾ വാങ്ങാനെത്തിയവർ അവർക്കാവശ്യമുള്ള ഡിസൈൻ ഇല്ലാത്തതിനാൽ തിരിച്ചു പോയി. രാത്രി സ്റ്റോക്കിന്റെ കണക്ക് ചെക്ക് ചെയ്യുമ്പോഴാണ് മൂന്ന് വളകൾ കുറഞ്ഞതായി മനസിലായത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷണ ദൃശ്യങ്ങൾ ലഭിക്കുകയായിരുന്നു. തളിപ്പറമ്പ പോലീസ് അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയ സ്ത്രീകളെ വൈദ്യ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പ് പോലീസിന് കൈമാറി.

വീഡിയോ കാണാം:

വീഡിയോ കാണാം: