കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വടകരയിലെ ജ്യോതി പുല്ലാനാട്ട് അന്തരിച്ചു
വടകര: തട്ടാശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് അന്തരിച്ചു . അറുപത്തിയാറ് വയസായിരുന്നു.
അമ്മ: പരേതയായ ലീല
അച്ഛൻ: പരേതൻ ഗോപാലൻ
ഭാര്യ: ശോഭന
മക്കൾ: ജിഷ്ണു പുല്ലനാട്ട് , പരേതനായ ജിതിൻ
കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ ലളിത ഗാനങ്ങൾ അവതരിപ്പിച്ചിരുന്നു.