പോക്സോ കേസ് പ്രതി കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പോക്സോ കേസ് പ്രതി കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ. തളിപ്പറമ്പ് മുയ്യത്തെ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിനേഴുകാരനെ പ്രകൃതി വിരൂദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായതിന് പിന്നാലെ സിപിഎം, അനീഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.