പ്ലസ് ടു പരീക്ഷഫലം; പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന വിജയം
പേരാമ്പ്ര: ഹയര്‍സെക്കന്ററി വിഭാഗം പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ മികച്ച വിജയം. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 323 പേര്‍ പരീക്ഷ എഴുതി. 88.2 ശതമാനം ആണ് വിജയം. 42 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സയന്‍സ് വിഷയത്തില്‍ തൊണ്ണൂറു ശതമാനം പേരും കംപ്യൂട്ടര്‍ സയന്‍സില്‍ 87.69 ശതമാനം പേരും കോമേഴ്‌സില്‍ 82 ശതമാനം പേരും വിജയിച്ചു.
മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 90.79 ആണ് വിജയശതമാനം. 391 പേര്‍ പരീക്ഷ എഴുതിയതില്‍ 355 പേര്‍ വിജയിച്ചു. മുപ്പതു പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. നൊച്ചാട് ഹയര്‍ സെക്കന്ററിയില്‍ 89.2% വിജയം. ആകെ 451 പേര്‍ പരീക്ഷ എഴുതിയതില്‍ 402 പേര്‍ വിജയിച്ചു. സയന്‍സില്‍ 96.4 ശതമാനവും, ഹ്യൂമാണിറ്റിസില്‍ 79.7% വും കൊമേഴ്സില്‍ 87.5% വും പേര്‍ വിജയിച്ചു. 21 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചു.
പാലേരി വിഎച്ച്എസ്എസ്ല്‍ 257 പേര്‍ പരീക്ഷ എഴുതിയതില്‍ 222 പേര്‍ വിജയിച്ചു. 86.5 % ആണ് വിജയ ശതമാനം. 23 പേര്‍ ഫുള്‍ എ പ്ലസ് നേടി. ആവള കുട്ടോത്ത് ഹയര്‍ സെക്കന്‍ഡറിയില്‍ 82.3 ശതമാനം ആണ് വിജയം. 21 പേര്‍ മുഴുവന്‍ എ പ്ലസ് സ്വന്തമാക്കി.
കൂത്താളി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 97 ശതമാനം ആണ് വിജയം. 12 പേര്‍ മുഴുവന്‍ എ പ്ലസ് നേടി. കായണ്ണ ഹയര്‍ സെക്കന്‍ഡറിയില്‍ 61 ശതമാനം ആണ് വിജയം. 2 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി.