പ്ലസ് വണ്‍ രണ്ടാം ഘട്ട പ്രവേശനം ഇന്നും നാളെയും; ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ 2.13 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരം, താത്കാലിക പ്രവേശനം നേടി
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാകം വഴിയുള്ള രണ്ടാം ഘട്ട സ്‌കൂള്‍ പ്രവേശനം ഇന്നും നാളെയും നടക്കു. ഇന്ന് രാവിലെ പത്തു മണി മുതല്‍ 17ന് വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശന നടപടികള്‍. തുടരുക.
ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ 2.13 ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരം, താത്കാലിക പ്രവേശനം നേടിയിട്ടുണ്ട്. ഇതിനു ശേഷം മെറിറ്റ് സീറ്റില്‍ ബാക്കിയുള്ള സീറ്റുകളിലേക്കാണ് രണ്ടാം ഘട്ട പ്രവേശനം നടക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in എന്ന ലിങ്കില്‍ ലഭ്യമാണ്.
മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. വിവിധ ക്വാട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം.
ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാന്‍ സാധിക്കുകയില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
summary: plus one second phase admission conducted in today and tomorrow