ആഗസ്റ്റ് ഒന്നു മുതല്‍ പേരാമ്പ്ര ടൗണിലേക്ക് ഇറങ്ങുന്നവര്‍ കൈയ്യിലൊരു തുണി സഞ്ചി കരുതാന്‍ മറക്കല്ലേ…ഇല്ലെങ്കില്‍ പണി പാളും!


പേരാമ്പ്ര: ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പ്ലാസ്റ്റിക്ക്‌ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. ജനപ്രതി നിധികളുടെയും തദ്ദേശ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും വ്യാപാരി പ്രതിനിധികളുടെയും കുടുംബശ്രീ, സി.ഡി.എസ്. അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്.

എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ഇക്കാര്യം അറിയിച്ച് നോട്ടീസ് നല്‍കാനും ബോധവത്കരണം നടത്താനും തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ആഗസ്റ്റ് ഒന്നിനു തന്നെ എല്ലാ കടകളിലും പരിശോധന നടത്തും. തുടര്‍ന്ന് പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കും നീങ്ങാനാണ് തീരുമാനം.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷയായി.

മിനി പൊന്‍പറ, വി.വി രാജീവന്‍, ശരത് കുമാര്‍, വി.ഒ അബ്ദുള്‍ അസീസ്, ബി.എം മുഹമ്മദ്, സുരേഷ് ബാബു കൈലാസ്, ഒ.പി മുഹമ്മദ്, ഷാജു തുടങ്ങിയവര്‍ സംസാരിച്ചു.

summery: plastic ban in perambra town from august 1st