പ്ലസ് ടു പരീക്ഷാ ഫലം: മികച്ച വിജയവുമായി പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍


പാലേരി: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍. 86 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്.

23 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. സയന്‍സ് വിഷയത്തില്‍ 16 വിദ്യാര്‍ത്ഥികളും കോമേഴ്‌സില്‍ 6ഉം ഹ്യൂമാനിറ്റീസില്‍ ഒരു വിദ്യാര്‍ത്ഥിയും എന്നിങ്ങനെയാണ് മുഴുവന്‍ എ പ്ലസ് നേടിയത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും മികവാര്‍ന്ന വിജയം കൈവരിച്ചു.

വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ണ്ടറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഇത്തവണ 82.95%മാണ് വിജയം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം.

33815 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 85.55% വിജയമാണ് ഇവിടെ. 80 ക്യാമ്പുകളിലായിരുന്നു ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയം.