കണ്ണൂരിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.
എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ആദിത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Description: Pickup van and bullet collide in Kannur; A tragic end for the young man