പാലക്കാട് നിര്‍മ്മാണം നടക്കുന്ന വീടിന് നേരെ പെട്രോള്‍ ബോംബേറ്; കൊയിലാണ്ടി സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്ക്
പാലക്കാട്: പെട്രോള്‍ ബോംബേറില്‍ കൊയിലാണ്ടി സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പാലക്കാട് ഒറ്റപ്പാലത്ത് നിര്‍മ്മാണംതൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്ത് അയല്‍വാസിയായ യുവാവാണ് പെട്രോള്‍ ബോംബേറ് നടത്തിയത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകകയായിരുന്നു. വാണിവിലാസിനിയില്‍ കുളം നിര്‍മ്മാണത്തിനായി എത്തിയതായിരുന്നു പ്രജീഷും, ജിഷ്ണുവും.
വീട്ടുകാരുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമിച്ച് കടന്നു കളഞ്ഞതായി പരുക്കേറ്റവര്‍ക്കൊപ്പമുണ്ടായിരുന്ന തൊഴിലാളി പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: Petrol bombed on house under construction in Palakkad; Two people from Koyilandy were injured