ആഘോഷങ്ങള്‍ക്കായി നാടൊരുങ്ങി; പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഷികാഘോഷവും ഏപ്രിലിൽ


ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസം കേന്ദ്രത്തിൽ ടൂറിസം ഫെസ്റ്റും ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് നാലാം വാർഷികാഘോഷവും ഏപ്രിൽ 15 മുതൽ 22 വരെ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ടി.പി. രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. രണ്ടാം തവണയാണ് കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലെ പെരുവണ്ണാമൂഴി ഡാം പ്രദേശത്ത് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ ശശി, ബിന്ദു വത്സൻ, ഇ.എം ശ്രീജിത്ത്, ആസൂത്രണസമിതി വൈസ് ചെയർമാൻ പി.സി സുരാജാൻ, സി.ഡി.എസ്. ചെയർപേഴ്‌സൺ ശോഭ പട്ടാണികുന്നേൽ, എ.ജി.ഭാസ്കരൻ, റെജി കോച്ചേരി, വി.വി. കുഞ്ഞികണ്ണൻ, ബേബി കാപ്പുകാട്ടിൽ, കുഞ്ഞമ്മദ് പെരിഞ്ചേരി, രാജീവ് തോമസ്, ബിജു ചെറുവത്തൂർ, രാജൻ വർക്കി തുടങ്ങിയവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ (ചെയര്‍മാന്‍), ഇ.എം.ശ്രീജിത്ത് (കൺവീനര്‍), കെ.എ.ജോസുകുട്ടി (ഖജാന്‍ജി).

Description: Peruvannamoozhi Tourism Fest in April