പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി-റീവൈസ്ഡ് എസ്റ്റിമേറ്റ് കിഫ്ബിക്ക് സമർപ്പിക്കും


തിരുവനന്തപുരം: കോഴിക്കോട്എൻ ഐ ടി യിൽ നിന്ന് പെരിഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ റീവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലുടൻ അത് കിഫ്ബിക്ക് സമർപ്പിക്കും. തുടർ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറ്റ്യാടി പേരാമ്പ്ര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മാർഗമായി പെരിഞ്ചേരി കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് മാറും.

കേരള ഇറിഗേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. നിലവിൽ 24 ശതമാനം പദ്ധതി പ്രവർത്തികൾ പൂർത്തീകരിച്ചതായും ഇടതുകരയിലെ സംരക്ഷണഭിത്തിയും, ഒരു അബട്മെൻ്റും, ഒരു പിയറും പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

ഈ പദ്ധതി പൂർത്തിയാകുന്നതോടെ 5 മീറ്റർ ഉയരത്തിൽ വെള്ളം സംഭരിക്കുന്നതിന് സാധിക്കും. കൂടാതെ ഉപ്പുവെള്ളം കയറുന്നത് തടയുകയും, ഭൂഗർഭ ജലലഭ്യത ഉറപ്പാക്കുകയും, കൃഷിയിടങ്ങളിൽ ജനൽ ലഭ്യത ഉറപ്പുവരുത്താനും സാധിക്കും. കൂടാതെ ചെറുവണ്ണൂർ ,വേളം ഗ്രാമപഞ്ചായത്തുകളെ പാലം മുഖേന ബന്ധിപ്പിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.